May 17, 2026

തെരുവുനായ ശല്യത്തിന്‌ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌

0
IMG_20220920_120005.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
പൊഴുതന :പൊഴുതന പഞ്ചായത്തില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന്‌ പൊഴുതന ഗ്രാമ പഞ്ചായത്ത്‌ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പൊഴുതനമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 
വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക്‌ കടിയേറ്റിട്ടും  പഞ്ചായത്ത്‌ അനങ്ങാപാറ നയമാണ്‌ സ്വീകരിക്കുന്നത്‌. നടപടി വൈ കിയാല്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ്‌ മുനീര്‍ അധ്യക്ഷനായി. എബിന്‍ ഫിലിപ്പ്‌, സോണിയ ഷാജി, ജാഫര്‍ മുബി, ഹനീഫപി ലാക്കല്‍, ജഷീര്‍ കടവത്ത്‌, മുഹമ്മദ്‌ നാഫ്‌ലാസ്‌, രതീഷ്‌ നായര്‍, സുലൈമാന്‍ പന്നിയോറ, നിഷാന്ത്‌ കല്ലൂര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *