കെ.എസ്.എസ്.പി.എ.നവാഗതർക്ക് വരവേൽപ്പും ആദരവും നൽകി

മാനന്തവാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച് കെ.എസ്.എസ്.പി.എ മെമ്പർഷിപ്പ് എടുത്ത നവാഗതർക്ക് ഷാൾ അണിയിച്ച് വരവേൽപ്പ് നൽകി. ജനാധിപത്യ വിശ്വാസികളായ പെൻഷൻകാരുടെയും, ഫാമിലി പെൻഷൻകാരുടെയും ഏക ആശ്രയവും അത്താണിയുമായി മാറിയിരിക്കുകയാണ് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ. അവകാശ പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത അവകാശങ്ങളും, ആനുകൂല്യങ്ങളും പിണറായി സർക്കാർ കവർന്നെടുത്തു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പെൻഷൻകാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിലനിർത്താൻ സമര രംഗത്തുള്ളത് കെ.എസ്.എസ്.പി.എ മാത്രമാണെന്ന് മാനന്തവാടി എൻ.എസ്.എസ്. ഹാളിൽ ചേർന്ന നവാഗതർക്ക് വരവേൽപ്പ് യോഗം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സി.വർഗ്ഗീസ് പറഞ്ഞു. കെ.എസ്.എസ്.പി.എ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് ഗ്രേസി ജോർജ്ജ് അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ.വയനാട് ജില്ലാ പ്രസിഡണ്ട് വിപിന ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ലാലി.ഇ.ടി, പി.കെ.സുകുമാരൻ, ഇ.ടി. സെബാസ്റ്റ്യൻ മാസ്റ്റർ, ടി.ജെ സഖറിയ, വി.രാമനുണ്ണി, ടി.പി.ശശിധരൻ മാസ്റ്റർ, വേണുഗോപാൽ എം.കീഴുശ്ശേരി, വിജയമ്മ ടീച്ചർ, എൻ.കെ.പുഷ്പലത, മൈമൂന റഹ്മാൻ, വനജാക്ഷി ടീച്ചർ, കെ.സുരേന്ദ്രൻ, എൻ.ഡി. ജോർജ്ജ്, പി.ഓമന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ചവരെ യോഗത്തിൽ ആദരിച്ചു. യോഗത്തിൽ കെ.എസ്.എസ്.പി.എ മെമ്പറായ ശംഭു മാസ്റ്ററുടെ ഭാര്യ എ.എ നാരായണിയമ്മയുടെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി.



Leave a Reply