July 6, 2026

ശാസ്ത്രമേളയും ശാസ്ത്ര കോണ്‍ഗ്രസും

0
IMG-20220920-WA00572.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ശാസ്ത്രമേളയും ശാസ്ത്ര കോണ്‍ഗ്രസും പാടിച്ചിറ ശ്രീനാരായണ വിദ്യാനികേതന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിന് വിജയ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐടി പ്രവര്‍ത്തന പരിചയമേളയും, രണ്ടാം ശാസ്ത്ര കോണ്‍ഗ്രസുമാണ് ബ്രഹ്മ 22 എന്ന പേരില്‍ നടക്കുക. വിജയ ഹൈസ്‌കൂളില്‍ ഡോ. എ.പി.ജെ അബ്ദുള്‍ കലാം നഗറിലാണ് പരിപാടികള്‍. ജില്ലയിലെ 15 വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രാഥമിക്, ശിശു, ബാലദലങ്ങളില്‍ 51 വിവിധ മത്സരങ്ങള്‍ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ മുരളീധരന്‍ മുഖ്യസന്ദേശം നല്‍കും. മധു, ഡോ. ശിവപ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍, മധു, വിക്രമന്‍ എസ്. നായര്‍, സദാശിവന്‍ കളത്തില്‍, കെ.കെ സുരജ് എന്നിവര്‍ പങ്കെടുത്തു.
   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *