July 6, 2026

പോഷൺ അഭിയാൻ സംഘടിപ്പിച്ചു

0
IMG-20220920-WA00582.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി തിരുനെല്ലി ബേഗൂർ കാട്ടു നായ്ക്ക കോളനിയിലെ അംഗൻ വാടിയിൽ വെച്ച് വയനാട് ആയുഷ്ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പോഷൺ മാസാ ചരണത്തിന്റെ ഭാഗമായി 'കുഞ്ഞൂണ് ' എന്ന പേരിൽ കുഞ്ഞുങ്ങൾക്കും, അമ്മമാർക്കും ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.സിദ്ധ ചികിത്സയിൽ 
പരമാർശിച്ചിട്ടുള്ള കുട്ടികളുടെ പോഷകക്കുറവും, തൂക്കക്കുറവും പരിഹരിക്കുന്ന, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഉഴുന്ന്,ചെറുപയർ, കടലപ്പരിപ്പ്, തുവരപ്പരിപ്പ്, പച്ചരി ഇവ ചേർന്ന പഞ്ചമുട്ടി കഞ്ഞി വിതരണം ചെയ്തു.സിദ്ധ മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു അംഗൻവാടി ടീച്ചർ സതി നന്ദി രേഖപ്പെടുത്തി. സുർജിത്ത്, എലിസബത്ത് തുടങ്ങിയവർ
  സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *