എസ്.ടി.യു സംസ്ഥാന നേതൃത്വ ക്യാമ്പ് കല്‍പറ്റയില്‍ തുടങ്ങി.

കൽപ്പറ്റ : തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും പരിരക്ഷകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കെതിരെയും ഉജ്ജ്വല സമരപോരാടങ്ങളുടെ ചരിത്രവായനകള്‍ക്കായും സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) കല്‍പറ്റയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന നേതൃക്യാമ്പിനും ട്രേഡ് യൂണിയന്‍ സ്‌കൂളിനും രാവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.എ കരീം പതാക ഉയര്‍ത്തിയതോടെയാണ് ക്യാമ്പിന് തുടക്കമായയി. മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ചരിത്രത്തില്‍ ഇതുവരെയില്ലാത്തവിധം തൊഴിലാളികളെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്നും തൊഴിലാളി ദ്രോഹങ്ങള്‍ക്കെതിരെ സംഘടിത പോരാട്ടം അനിവാര്യമാണ്. ജാതി- മത രാഷ്ട്രീയം കത്തിച്ചു നിര്‍ത്തി വികസനവും പട്ടിണിയും മറിടകടക്കാമെന്നാണ് ഭരണകൂടം കരുതുന്നത്. തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.പി.എ കരീം പതാക ഉയര്‍ത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്്മാന്‍ കല്ലായി മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറിയേറ്റ് അംഗം അഹമ്മദ് കുട്ടി ഉണ്ണിക്കുളം, എം. അബ്ദുറഹ്്മാന്‍, എം.എ കരീം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി യു. പോക്കര്‍ സ്വാഗതവും ട്രഷറര്‍ കെ.പി മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു. ക്യാമ്പ് നാളെ സമാപിക്കും.



Leave a Reply