തൃക്കൈപ്പറ്റ സെൻ്റ് തോമാസ് യാക്കോബായ സുറിയാനി പളളി തിരുന്നാൾ ഒക്ടോബർ ഒന്ന് , രണ്ട് തീയ്യതികളിൽ

തൃക്കെെപ്പറ്റ:
തൃക്കെെപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പ്പെരുന്നാൾ 2022 ഒക്ടോബർ ഒന്ന്, രണ്ട് (ശനി, ഞായർ ) തിയ്യതികളിൽ ഇടവക മെത്രാപ്പോലിത്ത അദിവന്ദ്യ ഡോ : ഗീവർഗ്ഗീസ് മോർ സ്തോഫാനോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. ഒക്ടോബർ 1ന് ശനിയ്ച്ച അഞ്ച് മണിക്ക് ഇടവക വികാരി ഫാ : ബാബു നിറ്റുംങ്കര കൊടി ഉയർത്തുന്ന തോടുകൂടി പെരുന്നാളിനു തുടക്കം കുറിക്കും. 06:30ന് അദിവന്ദ്യ തിരുമേനിക്ക് സ്വികരണവും, സന്ധ്യാ പ്രാർത്ഥന, പ്രസംഗം, പാച്ചോർ നേർച്ച , എന്നിവയും ഒക്ടോബർ രണ്ട്ന് ഞായറാഴ്ച 07:30 നും പ്രഭാത പ്രാർത്ഥന, 8:30 ന് അഭിവന്ദ്യ . മെത്രാപ്പോലിത്തായുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന , പ്രസംഗം , വെള്ളിത്തോട് ബസേലിയോസ് ബാവയുടെ നാമത്തിലുള്ള കുരിശിൻ തൊടിയിലേക്ക് പ്രദീക്ഷണം, സെമിത്തേരിയിൽ ധൂപ പ്രാർത്ഥന, ആശിർവാദം, ഫ്ളാഷ്മോബ്, ശിങ്കാരിമേളം, പൊതുസദ്യ, ലേലം . കൊടിയിറക്കൽ
എന്നിവയോട് കൂടി പെരുന്നാൾ സമാപിക്കും.



Leave a Reply