April 20, 2024

പുൽപ്പള്ളിയിൽ പേവിഷപ്രതിരോധ ക്യാമ്പുകളും തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങളും സെപ്റ്റംബർ 23 മുതൽ

0
Img 20220921 Wa00212.jpg
 പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ ഉടമസ്ഥരുള്ള വളർത്തു നായകളുടെയും പൂച്ച കളുടെയും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സെപ്റ്റംബർ 23 , 24 തീയതികളിൽ നടക്കും. രണ്ടാം ഘട്ടത്തിൽ ഗോത്രവർഗ്ഗ സങ്കേതങ്ങൾ, സ്കൂളുകൾ, അറവു കേന്ദ്രങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ബസ്റ്റാൻഡ് പരിസരം, തുടങ്ങിയ പൊതു ഇടങ്ങൾ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റി ഡോഗ് വാക്സിനേഷൻ പദ്ധതി നടപ്പിലാക്കും. തുടർന്ന് തിരുവുനായക്ളുടെ വന്ധ്യം കരണ പദ്ധതിയും ഷെൽട്ടർ നിർമ്മാണവും ത്രിതല പഞ്ചായത്തുകളുടെ ഏകോപനത്തിലൂടെ സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്തിലെ 53 കേന്ദ്രങ്ങളിൽ വച്ച് ആദ്യഘട്ട പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 23ന് രാവിലെ 8 എട്ടുമണിക്ക് പുൽപ്പള്ളി മൃഗാശുപത്രി പരിസരത്ത് വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ് കുമാർ നിർവഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *