April 30, 2024

ശാസ്ത്രജ്ഞ സംഗമം നടത്തി

0
Img 20220921 Wa00232.jpg
പൂക്കോട്: പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകാശാലയില്‍ ഒപ്പം എന്ന പേരില്‍ നടത്തുന്ന
ആദിവാസി ഉപജീവന സഹായ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥി ശാസ്ത്രജ്ഞ സംഗമവും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഏകദിന പരിശീലനവും സംഘടിപ്പിച്ചു. പരിശീലനത്തില്‍ നാരങ്ങാക്കണ്ടി, ചെമ്പട്ടി കോളനികളില്‍നിന്നായി 90 പേര്‍ പങ്കെടുത്തു.
വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ.എം.ആര്‍. ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുളള ഉപഹാരം രജിസ്ട്രാര്‍ ഡോ.പി. സുധീര്‍ ബാബു വിതരണം ചെയ്തു. പ്രൊഫ.ഡോ.എം.കെ. നാരായണന്‍,ഡീന്‍ കോവാസ്, ഡോ.ആര്‍.എല്‍. രതീഷ് എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ് ഡോ.ടി.എസ്. രാജീവ് സ്വാഗതവും റിസര്‍ച് അസിസ്റ്റന്റ് ജിപ്‌സ ജഗദീഷ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *