ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി ഏകദിന സെമിനാർ സംഘടിപ്പിച്ചു

ബത്തേരി : ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരി അൽഫോൺസാ ആർട്സ് ആന്റ് സയൻസ് കോളേജിലെ ടൂറിസം വിഭാഗം വയനാട് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. വയനാട് ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് സലീം വി.പി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അജേഷ് കെജി, ഇരുളം ജംഗിൾ ബേ റിസോർട്ട് ജനറൽ മാനേജർ ജോബിൻ, ഇന്റർസൈറ്റ് ടൂർ ഓപ്പറേറ്റർ ശരത് എന്നിവർ വിവിധ വിഷയങ്ങളിലായി ക്ലാസ്സുകൾ എടുത്തു. വിദ്യാർത്ഥികൾ അവരുടെ ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ കെ, വകുപ്പ് മേധാവി പ്രവീണ പ്രേമൻ, ലിൻസിമോൾ എസി, ബേസിൽ എന്നിവർ നേതൃത്വം നൽകി.



Leave a Reply