ട്രയാത്ത ലോൺ മത്സരം മാനന്തവാടി പഴശ്ശി പാർക്കിൽ

മാനന്തവാടി : കേരള ട്രയാത്തലോൺ അസോസിയേഷന്റേയും വയനാട് ജില്ലാ ട്രയാത്തലോൺ അഡ്ഹോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റേയും, വയനാട് ഡി.റ്റി. പി.സി യുടെയും സഹകരണത്തോടെ ലോക ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി “പഴശ്ശിരാജ ട്രയാത്തലോൺ ” എന്ന പേരിൽ ഒരു സ്പ്രിന്റ് ട്രയാത്തലോൺ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 ന് മാനന്തവാടി പഴശ്ശി പാർക്കിൽ വെച്ചാണ് മത്സരം. നീന്തൽ , സൈക്ലിംഗ്, നടത്തം എന്നിവ ഒരുമിച്ച് നടത്തുന്ന ഒരു കായിക ഇനമാണ് ട്രയാത്ത ലോൺ. ദേശീയ ഗെയിംസിന് യോഗ്യത നേടിയ കായിക താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കും. അന്ന് രാവിലെ 6.30 ന് മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ. ഒ.ആർ കേളു ഫ്ലാഗ് ഓഫ് ചെയ്യും.
അതോടനുബന്ധിച്ച് വയനാട്ടിലെ സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കുന്ന സൈക്ലത്തോൺ റാലിയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക. 9446733 143….



Leave a Reply