June 9, 2023

ലഹരി കടത്ത് ജില്ലയിൽ വർദ്ധിക്കുന്നു ബോധവത്കരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഇന്നു വൈകീട്ട് കൽപ്പറ്റയിൽ

0
IMG_20220923_142400.jpg
കല്‍പറ്റ: ജില്ലയിൽ മയക്കുമരുന്ന് കടത്തും ഉപയോഗവും വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ വയനാട് പോലീസ് ,,യോദ്ധാവ് ,,എന്ന പേരില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബൈക്ക് റാലിയും ഇന്നു വൈകുന്നേരം അഞ്ചിനു എച്ച്‌ഐഎം യുപി സ്‌കൂള്‍ പരിസരത്ത് നടക്കും .
ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. സിനിമാതാരം അബു സലീം, സന്തോഷ് ട്രോഫി താരം കെ. മുഹമ്മദ് റാഷിദ് തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ പോലീസ് ഓണക്കാലത്തു ആരംഭിച്ചതാണ് യോദ്ധാവ് പദ്ധതി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും യുവജനങ്ങളും മയക്കുമരുന്ന്-കഞ്ചാവ് ഇടപാടുകാരുടെ പിടിയില്‍ അകപ്പെടുന്നതു തടയുകയാണ് പദ്ധതി ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയില്‍ 103 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓരോ അധ്യാപകര്‍ക്കു പ്രത്യേക പരിശീലനം നല്‍കി. വിദ്യാര്‍ഥികളുടെ പെരുമാറ്റത്തിലെ മാറ്റം ഉള്‍പ്പെടെ മനസിലാക്കുന്നതിനു ഉതകുന്ന പരിശീലനമാണ് നല്‍കിയത്. വിദ്യാലയങ്ങളിലും കോളജുകളിലും രൂപീകരിച്ച ആന്റി നര്‍കോടിക് ക്ലബുകള്‍ സജീവമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കടുത്തുള്ള കടകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കടകളില്‍ ലഹരി വസ്തുക്കളുടെ വില്‍പന ഇല്ലെന്നു ഉറപ്പുവരുത്തുന്നതിനാണിത്. ലഹരി വില്‍പന, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട വിവരം പൊതുജനങ്ങള്‍ക്കു സ്വകാര്യമായും സുരക്ഷിതമായും പോലീസിനെ അറിയിക്കുന്നതിനു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമേയാണ് വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും ബോധവത്കരണം. ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ് എന്നിവയുടെ സേവനം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ലഹരിക്കു അടിമപ്പെട്ട വിദ്യാര്‍ഥികളെയും യുവജനങ്ങളെയും സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതിനു മനഃശാസ്ത്ര വിദഗ്ധര്‍, കൗണ്‍സലര്‍മാര്‍, ലഹരി വിമോചന കേന്ദ്രം നടത്തിപ്പുകാര്‍ എന്നിവരുടെ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍നിന്നു ജില്ലയിലേക്കു ലഹരിവസ്തുക്കള്‍ കടത്തുന്നതു തടയുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാണ്. കര്‍ണാടക അതിര്‍ത്തിയിലെ മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി ചെക്‌പോസ്റ്റുകളില്‍ വാഹന പരിശോധന ശക്തമാണ്. തമിഴ്‌നാട് അതിര്‍ത്തികളിലും പരിശോധനയുണ്ട്. കഴിഞ്ഞമാസം 131 മയക്കുമരുന്ന്-കഞ്ചാവ് കേസുകളിലായി 141 പേരെ അറസ്റ്റു ചെയ്തു. ഈ മാസം ഇതുവരെ 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളും  വിനോദസഞ്ചാരികള്‍ തങ്ങുന്ന ഇടങ്ങളിലും മയക്കുമരുന്നു വില്‍പനയും ഉപയോഗവും തടയുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
,, ബോധവത്ക്കരണ ,, പ്രവർത്തനങ്ങളും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളോടെയും 
ഇതിനെതിരെ ശക്തമായ നീക്കമാണ് പോലീസ് നടത്തുന്നത്.
   
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news