ഹർത്താൽ തുടരുന്നു:ജില്ലയിൽ ഇതുവരെ പിടിയിലായത് 28 പേർ

കല്‍പ്പറ്റ: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനുള്‍പ്പെടെ വയനാട്ടിലെ വിവിധ സ്റ്റേഷനുകളില്‍ ഇതുവരെ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സുൽത്താൻ ബത്തേരിയിൽ 12, തലപ്പുഴ എട്ട് , മാനന്തവാടി മൂന്ന് , പനമരം ഒന്ന്, വെള്ളമുണ്ട നാല്, എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നവരുടെ പ്രാഥമിക വിവരങ്ങള്‍.
രാവിലെ ആറാം മൈലില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് കല്ലെറിഞ്ഞതും, പീച്ചങ്കോട് കാറിനും, മിനി ലോറിക്കും കല്ലെറിഞ്ഞതു. ബത്തേരി ചുങ്കത്ത് വാഹനം തടഞ്ഞ പി.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ആറാം മൈലില്‍ ബസ്സിന് കല്ലെറിഞ്ഞവരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.



Leave a Reply