പി.പി.എ കരീമിൻ്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്

മീനങ്ങാടി: മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് പി.പി.എ കരീമിൻ്റെ ആകസ്മിക നിര്യാണത്തിൽ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ സ്തേ ഫാനോസ് അനുശോചിച്ചു. നഷ്ടമായത് വയനാടൻ ജനതക്ക് വേണ്ടി ജീവിതം മാറ്റി വെച്ച പൊതുപ്രവർത്തകനെയാണ്. ജില്ലയിലെ അടിസ്ഥാന പ്രശ്ന പരിഹാരങ്ങൾക്കും ,തോട്ടം മേഖല, തൊഴിൽ മേഖല എന്നിവടങ്ങളിലെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നെന്നും മെത്രാപ്പോലീത്ത അനുശോചന കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.



Leave a Reply