ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദ ദാനം

മേപ്പാടി: നസീറ നഗറിൽ പ്രവർത്തിച്ചുവരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ(ഡി എം വിംസ് നഴ്സിംഗ് കോളേജ് )നാലാം ബാച്ച് ബിഎസ്സ്സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ ചെയർമാൻ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ നിർവഹിച്ചു. കഴിഞ്ഞ മൂന്ന് ബാച്ചുകളിൽ നിന്നും ബിരുദം നേടിയവരിൽ നല്ലൊരു ശതമാനം ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്നു.ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. കെ എസ് ഷാജി ( ഡീൻ, റിസർച്ച് വിഭാഗം, കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ) ബിരുദ പ്രഖ്യാപനം നടത്തി. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം ഡോ. ആസാദ് മൂപ്പനും ഡോ. കെ എസ് ഷാജിയും സംയുക്തമായി നിർവഹിച്ചു. നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. സുരേഷ് കെ എൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീർ, മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ, ഫാർമസി കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വാസിഫ് മായൻ, കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സെനറ്റ് മെമ്പറും എ ജി എമ്മുമായ ഡോ. ഷാനവാസ് പള്ളിയാൽ, നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലിഡാ ആന്റണി എന്നിവർ സംസാരിച്ചു.



Leave a Reply