പി. എ. കരീമിന്റെ നിര്യാണത്തിൽ അനുശോചന യോഗവും നടത്തി

തരുവണ: ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി. പി. എ. കരീമിന്റെ നിര്യാണത്തിൽ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ സർവ കക്ഷി യോഗം, മൗന ജാഥയും, അനുശോചന യോഗവും നടത്തി. പി. കെ. അമീൻ അദ്ധ്യക്ഷം വഹിച്ചു.
ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ. സി. മായൻ ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പർ ജുനൈദ് കൈപ്പാണി, എ. എൻ. പ്രഭാകരൻ (സി. പി. എം ),ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് )ജംഷീർ. കെ., ഷാജി (കോൺഗ്രസ് ), മൊയ്‌ദീൻ കുന്നുമ്മൽ (ഐ. എൻ. എൽ ),ടി. നാസ്സർ, ഷബീറലി (ജനത ദൾ )എന്നിവർ സംസാരിച്ചു. മൗന ജാഥക്ക്യു. യു.ഡി. എഫ്. പഞ്ചായത്ത് ചെയർമാൻ സി. പി. മൊയ്‌ദുഹാജി,പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി കേളോത് സലീം, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നിസാർ. കെ, കൊടുവേരി അമ്മദ്, കെ. കെ. സി. മൈമൂന, റംല മുഹമ്മദ്, പി. മുഹമ്മദ്,എ. ജോണി, പി. സി. ഇബ്രാഹിം ഹാജി, മുതിര മായൻ, ടി.കെ. മമ്മൂട്ടി,എ. കെ. നാസർ, പാറക്ക മമ്മൂട്ടി,എന്നിവർ നേതൃത്വം നൽകി



Leave a Reply