August 6, 2026

പുൽപ്പള്ളി യൂണിറ്റ് ശ്രേയസ് ദിനം വിവിധ മത്സരങ്ങളോടെ കൊണ്ടാടി

0
IMG-20220924-WA00192.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രേയസ് ദിനം ആഘോഷിച്ചു. പുൽപ്പള്ളി മേഖലാ ഡയറക്ടർ ഫാ. വർഗീസ് കൊല്ലമാംകുടിയിൽ പതാക ഉയർത്തുകയും, ശ്രേയസ് ദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
 പുൽപ്പള്ളി യൂണിറ്റ് പ്രസിഡന്റ് റെജി തടത്തിൽ ശ്രേയസ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേഖലാ കോഡിനേറ്റർ ബിനി തോമസ് ശ്രേയസ് ദിന ആശംസ അറിയിച്ച് സംസാരിച്ചു.
ശ്രേയസ് ദിനത്തോടനുബന്ധിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന വാർഡ് മെമ്പർമാരായ ഉഷ ടീച്ചറെയും, ജോഷി ചാരുവേലിയെയും ആദരിച്ചു.
 വിവിധ ഇനം മത്സര പരിപാടികൾ നടത്തുകയും, വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി ചെല്ലപ്പൻ കരിമ്പൂഴിയിൽ, ജോബിഷ് കോനാട്ട്, യൂണിറ്റ് പ്രവർത്തകരായ സിന്ധു ബേബി, ജിനീ ഷജിൽ എന്നിവർ നേതൃത്വം നൽകുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *