March 29, 2024

വൈത്തിരി താലൂക്ക് ആശുപത്രിക്ക് രണ്ട് കോടി മുപ്പത് ലക്ഷം ലക്ഷം രൂപ അനുവദിച്ചു

0
Img 20220924 Wa00172.jpg
കൽപ്പറ്റ:വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു നിർമ്മിക്കുന്നതിനും ലാപ്ര സ്കോപ്പി സർജറിക്കും വേണ്ടിയുള്ള ബ്ലോക്ക് നിർമ്മിക്കുന്നതിന് നാഷണൽ ഹെൽത്ത് മിഷന്റെ രണ്ടുകോടി 30 ലക്ഷം രൂപ അനുവദിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ ടി സിദ്ധീഖ് പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി ഡിജിറ്റൽ എക്സ്-റേ , മോർച്ചറി ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ നവീകരണത്തിന് വേണ്ടി നിരവധി തവണ എംഎൽഎ നിവേദനം നൽകുകയും വകുപ്പ് മന്ത്രിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു,ലാപ്രോ സ്കോപ്പി സർജറിക്കും വേണ്ടിയുള്ള ബ്ലോക്ക് നിർമ്മാണത്തിനുള്ള തുക അനുവദിച്ചിട്ടുള്ളത്. പ്രസ്തുത പ്രവർത്തിയുടെ നടത്തിപ്പിന് വേണ്ടിയുള്ള കൊട്ടേഷൻ വിളിച്ചിട്ടുണ്ട്.
 എത്രയും പെട്ടെന്ന് പ്രസ്തുത പ്രവർത്തിയുടെ പ്രവർത്തനം എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *