ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകി

കൽപ്പറ്റ: പുലിക്കാട് മഫീദ എന്ന വീട്ടമ്മ തീകൊളുത്തി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരക്കണമെന്നും മഫീദയുടെ മകനും പത്താം ക്ലാസിൽ പഠിക്കുന്ന സലാമിനെ തീവ്രവാദി എന്നും ദത്ത് എടുത്തവനെന്നും പൊതുയോഗത്തിൽ വെച്ച് പരാമർശം നടത്തിയ സി പി എം ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മഫീദയുടെ മക്കളായ സലാം,സാദിഖ്.,സമീറ എന്നിവരും ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ,വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ പി കെ അമീൻ,വാർഡ് മെമ്പർ നിസാർ കെ എന്നിവരുടെ സാനിദ്യത്തിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.പരാധി അനുഭാവപ്പൂർവം പരിഗണിക്കാമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലിസ് മേധാവി ഉറപ്പ് നൽകി.സലാം എന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ ജില്ലാ പോലിസ് മേധാവി സമാശ്വസിപ്പിക്കുകയും ചെയ്തു.



Leave a Reply