August 6, 2026

സിൽവർ ജൂബിലി നിറവിൽ മാനന്തവാടി അർബൻ സഹകരണ സംഘം

0
IMG-20220926-WA00352.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:1977 ൽ പ്രവർത്തനം ആരംഭിച്ച മാനന്തവാടി കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി സിൽവർ 25 വർഷം പിന്നിടുകയാണന്നും സിൽവർ ജൂബിലി വർഷത്തിൽ പ്രവർത്തന വിപുലികരിക്കുന്നതിൻ്റെ ഭാഗമായി ഇടപാടുകാർക്ക് രാജ്യത്തെ എല്ലാ  എടിഎം കൗണ്ടറുകളിലും ഉപയോഗിക്കുവാൻ കഴിയുന്ന എടിഎം കാർഡുകൾ, മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ അംഗങ്ങൾക്ക് ലാഭവിഹിതത്തിൻ്റെ വിതരണവും 28ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മുന്ന് മണിക്ക് മാനന്തവാടി ക്ഷീരോത്പ്പാദസഹകരണ സംഘം ഹാളിൽ നടക്കുമെന്ന് പ്രസിഡൻ്റ് കെ.വി മോഹനൻ പറഞ്ഞു. എ.ടി.എം കാർഡ് വിതരണത്തിൻ്റെ ഉദ്ഘാടനം ഒ.ആർ കേളു എംഎൽഎയും മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബിയും ഡിവിഡണ്ട് വിതരണ ഉദ്ഘാടനം ജോയിൻ്റ് രജിസ്ട്രാർ ഷാജനും പദ്ധതികളുടെ വിശദീകരണം സജീവും നിർവഹിക്കുമെന്നും അറിയിച്ചു. വാർത്ത സമ്മേളത്തിൽ ഡയറക്ടർ കെ.എം വർക്കി മാസ്റ്റർ, സെക്രട്ടറി കെ.ജെ വിനോ ജ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *