അഖില വയനാട് വടംവലി മത്സരം : ഫൈറ്റേഴ്‌സ് കാഞ്ഞിരങ്ങാട് ജേതാക്കൾ

പനമരം: കർഷകനാദം നീർവാരവും ഐ ആർ ഇ അസോസിയേഷനും സംയുക്തമായി ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഖില വയനാട് വടം
വലി മത്സരത്തിൽ റോയൽ സഫാരി ഹോളിഡേയ്‌സ് കൽപ്പറ്റ സ്പോൺസർ ചെയ്ത ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട് ജേതാക്കളായി പതിനായിരത്തിയൊന്ന് രൂപ ക്യാഷ് പ്രൈസും ചിന്നമ്മ മണിയാട്ടേൽ എവറോളിംഗ് ട്രോഫിയും സ്വന്തമാക്കി.കബനി പനമരം രണ്ടാം സ്ഥാനം കരസ്തമാക്കി ഏട്ടായിരത്തി ഒന്ന് രൂപ ക്യാഷ് പ്രൈസും ദേവകി നാരായണൻ എവറോളിഗ് ട്രോഫിയും കരസ്തമാക്കി.അവാന വെള്ളച്ചിമൂല മൂന്നാം സ്ഥാനവും നേടി ആറായിരത്തിയൊന്ന് രൂപ ക്യാഷ് പ്രൈസ് നേടി.തണ്ടർ ബോയ്സ് മീനങ്ങാടി, ഡയനമോസ് മാണ്ടാട്, നാസ് കോളിയാടി, ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട് ബി, നാസ് കരിമം പുൽപള്ളി എന്നിവർ യഥാക്രമം നാല് മുതൽ എട്ടാം സ്ഥാനം വരെ ക്യാഷ് പ്രൈസ് കരസ്തമാക്കി.സാംസ്‌കാരിക സമ്മേളനം മാനന്തവാടി എം എൽ എ ഓ ആർ കേളു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. നീർവാരം ജീവനം ചാരിറ്റബൾ സൊസൈറ്റിക്ക് കർഷകനാദം നൽകിയ വീൽ ചെയർ എം എൽ എ കൈമാറി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് വടംവലി പ്രേമികൾ മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു.ജില്ലാപഞ്ചായത്ത് മെമ്പർ ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുമാരി നിഖില പി ആന്റണി, പനമരം പഞ്ചായത്ത് മെമ്പർ ശ്രീമതി കല്യാണി ബാബു,നീർവാരം ഹൈസ്കൂൾ പ്രാധാന അധ്യാപിക ഫിലോമിന കെ എ,ജിമ്മി കോടികുളം ഐ ആർ ഇ അസോസിയേഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു. രക്ഷധികാരി സിബി ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ സനീഷ് എം എസ് സ്വാഗതവും, ട്രെഷറർ പ്രദീഷ് കെ എസ് നന്ദിയും പറഞ്ഞു. ബിനു എം കെ,സുരേഷ് ബാബു,ബിജു മണിയാട്ടേൽ, കെ എം സുധാകരൻ, വിവേക് കെവി, വിനീത് കെ വി,ഷിജു ഇ വി,സജീഷ് എം എസ്, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.



Leave a Reply