March 25, 2023

കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ഗ്രീൻസ് നാച്ചുറൽസ് പ്രവർത്തനമാരംഭിച്ചു

IMG_20220929_122030.jpg
മാനന്തവാടി: കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ഗ്രീൻസ് നാച്ചുറൽസ് മാനന്തവാടി എരുമത്തെരുവിൽ പ്രവർത്തം തുടങ്ങി. കൃഷി വകുപ്പിൻ്റെ സാമ്പത്തിക സഹായത്തോടെ മാനന്തവാടി ആസ്ഥാനമായ കാർഷികോൽപ്പാദക കമ്പനിയായ ടി ഫാം വയനാട് എഫ്. പി.ഒ.ക്ക് കീഴിൽ തലപ്പുഴയിൽ പ്രവർത്തിക്കുന്ന ഗ്രീൻസ് കർഷക താൽപ്പര്യ സംഘത്തിൻ്റെ നേതൃത്വത്തിലാണ് ഗ്രീൻസ് നാച്ചുറൽസ് പ്രവർത്തിക്കുന്നത്. കാർഷിക സംരംഭകരും ചെറുകിട സംരംഭകരും ഉൽപ്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ മാനന്തവാടിയിലെ ആദ്യ വിപണന കേന്ദ്രമാണിത്. മാനന്തവാടി നഗര സഭ ചെയർപേഴ്സൺ സി.കെ. രത്ന വല്ലി ഉദ്ഘാടനം നിർവ്വഹിച്ചു. ഫാർമർ പ്രൊഡ്യുസർ കമ്പനി കൺസോർഷ്യം സംസ്ഥാന പ്രസിഡണ്ട് സാബു പാലാട്ടിൽ അധ്യക്ഷത വഹിച്ചു എ.വി. മാത്യു ആദ്യ വിൽപ്പന സ്വീകരിച്ചു. ഗ്രീൻസ് ഭാരവാഹികളായ  ഉദയകുമാർ, സുഭാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്  ഗ്രീൻസ് നാച്ചുറൽസ് പ്രവർത്തിക്കുന്നത്.
കർഷക താൽപ്പര്യ സംഘങ്ങളും കാർഷികോൽപ്പാദക കമ്പനികളും നിർമ്മിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നതിൻ്റെ ഭാഗമായാണ് കേരളത്തിലുടനീളം ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നത് ..
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *