August 31, 2026

ഒളിവിലുള്ള പി. എഫ് .ഐ . നേതാവ് കർണ്ണാടകയിലേക്ക് കടന്നതായി സംശയം : അന്വേഷണം ഊർജിതമാക്കി പോലീസ്

0
IMG_20220929_113349.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഒളിവിലുള്ള പിഎഫ്‌ഐ പ്രാദേശിക നേതാവിനെ കണ്ടെത്താന്‍ പോലീസ് നീക്കം ഊര്‍ജിതം. കഴിഞ്ഞ ദിവസം റെയ്ഡില്‍ നാലു വടിവാളുകള്‍ കണ്ടെത്തിയ എരുമത്തെരുവ് എസ് ആന്‍ഡ് എസ് ടയര്‍ ഷോപ്പ് ഉടമ സലിമിനായുള്ള അന്വേഷണമാണ് പോലീസ് ത്വരിതപ്പെടുത്തിയത്. സലിം കര്‍ണാടകയിലേക്കു കടന്നുവെന്ന സംശയം പോലീസിനുണ്ട്. സലിമിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ആണ്. ബുധനാഴ്ച ഡിവൈഎസ്പി പി. ചന്ദ്രനും സംഘവും സലിമിന്റെ വീട്ടിലും പരിസരത്തും പരിശോധന നടത്തിയിരുന്നു. വീട്ടില്‍നിന്നു മൂന്ന് മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒന്ന് സലിമിന്റെ ഭാര്യയുടേതാണ്. ഇവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകയാണ്. രണ്ടു ഫോണുകള്‍ ഡിവൈഎസ്പി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ടു റിമാന്‍ഡിലായ പിഎഫ്‌ഐ പ്രവര്‍ത്തകരുടേതാണ്. സലിമിനെതിരേ ആയുധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കടയില്‍നിന്നു പിടിച്ചെടുത്ത വടിവാളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കു അയയ്ക്കും. കടയില്‍നിന്നു ജീവനക്കാരന്‍ മുഹമ്മദ് ഷാഹുലിനെ അറസ്റ്റുചെയ്തിരുന്നു. പോലീസ് കർണ്ണാടകയിലേക്ക്
അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *