ഐഡിയൽ സ്നേഹഗിരി സ്കൂൾ കലോത്സവത്തിന് തുടക്കമായി

സുൽത്താൻ ബത്തേരി : ഐഡിയൽ സ്നേഹഗിരി സ്കൂൾ കലോത്സവം യുവ എഴുത്തുകാരി മുബഷിറ മൊയ്തു മലബാരി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം കലയും സാഹിത്യവുമെന്ന് അവർ പറഞ്ഞു. ജീവിത ഗന്ധിയായ സൃഷ്ടികൾക്കാണ് നിലനിൽപുണ്ടാവുക. സമൂഹത്തോട് ക്രിയാത്മകമായി സംവദിക്കാത്ത ആവിഷ്കാരങ്ങൾ ഫലശൂന്യമാണ്. പി.ടി.എ. പ്രസിഡന്റ് ഡോ. ഷാജി വട്ടോളി പുരക്കൽ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഷമീർ ഗസ്സാലി, ഫൈൻ ആർട്സ് സെക്രട്ടറി കുമാരി അലോന എസ് മഹേഷ്, ഹെഡ് ഗേൾ കുമാരി നൂറ ഐൻ അമീർ, ഹെഡ് ബോയ് മാസ്റ്റർ നവനീത് കൃഷ്ണ ,മാസ്റ്റർ അലൻ എസ് മഹേഷ്, കുമാരി ഷിൽന ,മാസ്റ്റർ സാഫിർ ഫിർഷാദ് ,മാസ്റ്റർ അഹമ്മദ് അൽസാബിത്ത്എന്നിവർ സംസാരിച്ചു. നാലു കാറ്റഗറികളിൽ 106 ഇനങ്ങളിൽ ആറ് സ്റ്റേജുകളിലായാണ് കലോത്സവം അരങ്ങേറുന്നത്.



Leave a Reply