August 6, 2026

ജനവാസ മേഖലയില്‍ നിന്ന്‌ രാജവെമ്പാലയെ പിടികൂടി

0
IMG_20220930_141857.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന :പൊഴുതന പെരിങ്കോടയിലെ ജനവാസ മേഖലയില്‍ നിന്ന്‌ ഭീമന്‍ രാജവെമ്പാലയെ പിടികൂടി.പ്രദേശവാസികള്‍ വനം വകുപ്പിൽ വിവരം അറിയിച്ചു. തുടര്‍ന്ന്‌ പാമ്പുപിടുത്തത്തില്‍ വിദഗ്ധനായ കല്‍പ്പറ്റ സ്വദേശി ഷഫീഖിന്റെ സഹായത്തോടെ വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തിലാണ്‌ പാമ്പിനെ പിടികൂടിയത്‌. 
രണ്ടര മീറ്റര്‍ നീളമുണ്ട്‌. സെക്ഷന്‍ ഫോറസ്റ്റ്‌ ഓഫിസര്‍ കെ. കെ ചന്ദ്രന്റെ നേതൃത്വത്തിലായി രുന്നു നടപടി. പാമ്പിനെ സുരക്ഷിത വനമേഖലയില്‍ തുറന്നു വിട്ടു. ബിനീഷ്‌, ജോണ്‍സണ്‍ എം.കെ ബാലന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *