May 26, 2026

നഴ്‌സ് നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
ബി.എസ്.സി നഴ്‌സിംഗ് / ജി.എന്‍.എം കഴിഞ്ഞ് 6 മാസമെങ്കിലും ക്ലിനിക്കല്‍ പ്രവൃത്തി പരിചയം നേടിയ നഴ്‌സ്മാര്‍ക്ക് യു.കെ യിലെ എന്‍.എച്ച്.എസ് ട്രസ്റ്റിന്റെ കീഴിലുളള പ്രമുഖ ആശുപത്രികളില്‍ നിയമനം നടത്തുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് അവസരമൊരുക്കുന്നു.  ഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഐ.ഇ.എല്‍.ടി.എസ്ല്‍ നിശ്ചിത സ്‌കോര്‍ ലഭിക്കാത്തവര്‍ക്ക് സൗജന്യ പരിശീലനം നല്‍കും. താത്പര്യമുളളവര്‍ ഒഡെപെകിന്റെ www.odepc.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍  04712329441, 2329443. ഇതിന്റെ ഭാഗമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ഒഡെപെക്കിന്റെയും നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.  സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍. എല്‍സി ജോസ് ക്ലാസ് ഉദ്ഘാടനം ചെയ്തു.  ഉച്ചയ്ക്ക് 2ന് കല്‍പ്പറ്റ ഫാത്തിമമാതാ നഴ്‌സിംഗ് സ്‌കൂളില്‍ നടന്ന  ക്ലാസ് സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍.മേഴ്‌സി ടോം ഉദ്ഘാടനം ചെയ്തു.  ചടങ്ങുകളില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി.ജി) കെ.ആലിക്കോയ സ്വാഗതവും, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി.ജി) എം.കൃഷ്ണന്‍കുട്ടി നന്ദിയും രേഖപ്പെടുത്തി.  അസിസ്റ്റന്റ്  സി.ആര്‍.പ്രസാദ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഒഡെപെക്   പ്രതിനിധി ദിലീപ് ക്ലാസെടുത്തു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news