August 9, 2026

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: സംരംഭശില്പശാല

0
By ന്യൂസ് വയനാട് ബ്യൂറോ
എംപ്ലോയ്‌മെന്റ് വകുപ്പ് മാനന്തവാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ   ആഭിമുഖ്യത്തില്‍ നടത്തിയ സ്വയം തൊഴില്‍ ശില്പശാലയും സംരംഭമേളയും മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാരാജന്‍ ഉദ്ഘാടനം ചെയ്തു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നുളള സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ബാങ്കുകളുടെ സഹകരണവും നടപടിക്രമങ്ങളും എന്ന വിഷയത്തില്‍  കാനറാബാങ്ക് സീനിയര്‍ മാനേജര്‍ എം.ഡി. ശ്യാമളയും വിവിധ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.അബ്ദുള്‍ റഷീദും ക്ലാസ്സെടുത്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍ അദ്ധ്യക്ഷത  വഹിച്ചു.     മാനന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഇ.മനോജ്, ജൂനിയര്‍ എംപ്ലോയ്‌മെന്റ്     ഓഫീസര്‍  ബിജു അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *