May 26, 2026

മാനന്തവാടി രൂപത കെ.സി.വൈ.എം രജത ജൂബിലി വർഷ ഉദ്ഘാടനം ഡിസംബർ 22 ന് ദ്വാരകയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മത- സാമൂഹ്യ- രാഷ്ട്രീയ -സാംസ്കാരിക മേഖലകളിൽ ശക്തമായ  ഇടപെടലുകൾ നടത്തുന്ന കേരള കാത്തലിക് യൂത്ത് മൂവ് മെൻറിന്റെ രജത ജൂബിലി വർഷം 22 – ന് ഉദ്ഘാടനം ചെയ്യും. ക്രൈസ്തവ  
യുവജനങ്ങളുടെ രക്തത്തിലലിഞ്ഞ ക്രൈസ്തവ യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം മാനന്തവാടി രൂപത കർമ്മനിരതമായി ഇരുപത്തിനാല് വർഷങ്ങൾ പിന്നിടുകയാണ്. യുവജനങ്ങളുടെ കർമ്മ സർഗ്ഗശേഷികളുടെ വികസനത്തിനും അവയുടെ പ്രായോഗികതയ്ക്കും വേദിയാകുന്ന കെ.സി.വൈ.എം പ്രസ്ഥാനം ആത്മ നിർവൃതിയുടെ നിറവിലാണ്. പിന്നോട്ട് തിരിഞ്ഞ് നോക്കുമ്പോൾ കേരള സംസ്ഥാനത്തിന്റെ ചരിത്രത്താളുകളിൽ ആലേഖനം ചെയ്യപ്പെട്ട ഒത്തിരിയേറെ സാമൂഹ്യ, സാംസ്കാരിക ഇടപെടലുകൾ കെ.സി.വൈ.എം നടത്തിയിട്ടുണ്ട്.
ജൂബിലി വർഷം  2019 ഡിസംബർ 22 ന് രാവിലെ 9 മണിക്ക് മാനന്തവാടി രൂപത വികാരി ജനറാൾ അബ്രഹാം നെല്ലിക്കൽ വി.കുർബാന അർപ്പിക്കുന്നതോടെ ആരംഭിക്കുന്നു. തുടർന്നുള്ള പൊതുയോഗത്തിൽ  ബിഷപ്പ് മാർ.ജോസ് പൊരുന്നേടം തിരി തെളിച്ച്  ജൂബിലി വർഷത്തിന് ആരംഭം കുറിയ്ക്കും. രൂപത പ്രസിഡണ്ട് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ യോഗത്തിന് അധ്യക്ഷത വഹിക്കും. അന്നേ ദിവസം മാനന്തവാടി രൂപതയിലെ യുവജനങ്ങൾ ,മുൻ രൂപത, മേഖല ഭാരവാഹികൾ, ഡയറക്ടർമാർ, ആനിമേറ്റർമാർ തുടങ്ങിയവർ  പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news