May 26, 2026

യു ഡി എഫ് വനിതാസംഗമം 29ന് കല്‍പ്പറ്റയിൽ

0
vanitha-udf
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: 2019 ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത വനിതാമതിലിനെതിരെ ഡിസംബര്‍ 29ന് ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ വിജയാപമ്പ് പരിസരത്ത് യു ഡി എഫ് വനിതാസംഗമം നടത്താന്‍ കല്‍പ്പറ്റ ഡി സി സി ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.സി പി എമ്മിന്റെ ആഭിമുഖ്യത്തില്‍ ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തുന്ന വനിതാമതില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനെ ഉപകരിക്കൂ. പ്രളയബാധിതര്‍ക്കാണോ, വനിതാമതിലിനാണോ പ്രാധാന്യമെന്നത് ഹൈക്കോടതി പോലും നിരീക്ഷിച്ച സാഹചര്യത്തില്‍ ഭരണപരാജയം മറച്ചുവെക്കാനുള്ള രാഷ്ട്രീയതട്ടിപ്പാണ് മതിലെന്നും യോഗം കുറ്റപ്പെടുത്തി. യു ഡി എഫിലെ എല്ലാ ഘടകകക്ഷികളിലുംപ്പെട്ട വനിതകള്‍ വനിതാസംഗമത്തില്‍ അണിചേരും. കുടുംബശ്രീയെയും, അംഗന്‍വാടി വര്‍ക്കേഴ്‌സിന്റെയും സര്‍വീസ് സംഘടനകളെയും ഭീഷണിപ്പെടുത്തി വനിതാമതിലില്‍ അണിചേര്‍ക്കുന്നതിനെതിരെയുള്ള വനിതാസംഗമം വന്‍വിജയമാക്കാനും യോഗം തീരുമാനിച്ചു. യു ഡി എഫ് ജില്ലാകണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ബഷീറാ അബൂബക്കര്‍ അധ്യക്ഷയായിരുന്നു. മുസ്ലീംലീഗ് ജില്ലാജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്ഹാജി മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് വനിതാവിംഗ് ചെയര്‍മാനായി ചിന്നമ്മ ജോസിനെയും, കണ്‍വീനറായി ബഷീറ അബൂബക്കറിനെയും രക്ഷാധികാരികളായി മുന്‍മന്ത്രി പി കെ ജയലക്ഷ്മി, കെ സി റോസക്കുട്ടിടീച്ചര്‍, ജയന്തി രാജന്‍, റസീന അബ്ദുള്‍ഖാദര്‍, കെ ബി നസീമ, സരള ഉണ്ണിത്താന്‍, മാര്‍ഗരറ്റ് തോമസ്, സുജാത വേണുഗോപാല്‍ എന്നിവരെയും തിരഞ്ഞെടുത്തു. ചിന്നമ്മജോസ്, ജയന്തിരാജന്‍, കെ ബി നസീമ, മാര്‍ഗരറ്റ് തോമസ്, ശകുന്തള ഷണ്‍മുഖന്‍, പുഷ്പ പങ്കജാക്ഷന്‍, ഷെര്‍ളി സെബാസ്റ്റ്യന്‍, സൗജത്ത് ഉസ്മാന്‍, ശീതള, റീത്ത എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news