May 26, 2026

റവന്യൂ ബോര്‍ഡ് സ്ഥാപിച്ചു

0
Kolavayalil-sarkar-bhoomiyil-revenue-board-stapikunnu
By ന്യൂസ് വയനാട് ബ്യൂറോ
സ്വകാര്യ വ്യക്തികള്‍ രേഖകളില്ലാതെ കൈവശംവച്ച ഭൂമിയില്‍ റവന്യൂ അധികൃതര്‍  ബോര്‍ഡ് സ്ഥാപിച്ചു. മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ കൊളവയല്‍ സെന്റ് ജോര്‍ജ് എയുപി സ്‌കൂളിനു സമീപത്തെ 643, 713 സര്‍വേ നമ്പറുകളില്‍പ്പെടുന്ന 60 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയത്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. എല്‍ആര്‍ തഹസില്‍ദാര്‍ ടി പി അബ്ദുല്‍ ഹാരിസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.സി ജോര്‍ജ്, വില്ലേജ് ഓഫിസര്‍ ഐ വി രേവതി, താലൂക്ക് സര്‍വേയര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news