June 20, 2026

പട്ടയമേളയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വയനാട് ജില്ലാതല പട്ടയമേളയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും ഡിസംബര്‍ 29ന്  റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. രാവിലെ 10ന് കുപ്പാടി സ്മാര്‍ട് വില്ലേജ് ഓഫീസും 10.45ന് കല്‍പ്പറ്റ സ്മാര്‍ട് വില്ലേജ് ഓഫീസും ഉദ്ഘാടനം ചെയ്യും.11ന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുന്ന പട്ടയമേളയില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന അഞ്ഞൂറോളം കൈവശക്കാര്‍ക്ക് പട്ടയം, കൈവശരേഖ വിതരണവും മന്ത്രി നിര്‍വഹിക്കും.  എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *