September 23, 2026

ബെഫിയുടെ നേതൃത്വത്തിൽ പ്രളയ ദുരിതത്തിൽപ്പെട്ട നിർദ്ധന കുടുംബത്തിന് വീട് വെച്ച് നൽകും

0
IMG-20181228-WA0049
By ന്യൂസ് വയനാട് ബ്യൂറോ
കെ.ജാഷിദ്
കൽപ്പറ്റ: 
ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ (ബെഫി ) നേതൃത്വത്തിൽ പ്രളയ ദുരിതത്തിൽപ്പെട്ട നിർദ്ധന കുടുംബത്തിന് വീട് വെച്ച് നൽകും .
മുട്ടിൽ പഞ്ചായത്തിലെ താഴെ മുട്ടിൽ അടുവാടിവയൽ പരിയണിയുടെ കുടുംബത്തിനാണ് വീട് വെച്ച് നൽകുന്നത്.
പരിയണിയും ഭാര്യയും മകനും തൊഴിൽ ചെയത് ജീവിക്കാൻ കഴിയാത്തവിധം രോഗികളാണ്. ഭൂരേഖകളിൽ സാങ്കേതിക പ്രശ്നമുള്ളതിനാൽ ഗവൺമെന്റിന്റെയോ മറ്റ് ഏജൻസികളുടെയോ ഭവന നിർമ്മാണ ആനുകൂല്ല്യങ്ങൾ ഇവർക്ക് ലഭിച്ചിട്ടില്ല.ഭവന നിർമ്മാണത്തിന്റെ തറക്കല്ലിടൽ ചടങ്ങ് സി.കെ ശശീന്ദ്രൻ എം എൽ എ നിർവ്വഹിക്കും. ബെഫിയുടെ സംസ്ഥാന പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിക്കും. ഭവന നിർവ്വഹണ കമ്മിറ്റി ചെയർമാൻ കുഞ്ഞമ്മദ്കുട്ടി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.സുഗതൻ, ബെഫി ജില്ലാ സെക്രട്ടറി കെ.അജയ്കുമാർ, യു. വേണു തുടങ്ങിയവർ ചടങ്ങിൽ സംഗമിക്കും. തുടർന്ന്  സംഘടനയുടെ ജില്ലാ കൺവെൻഷനിൽ ' ജനകീയ ബാങ്കിംഗ് നേരിടുന്ന വെല്ലു വിളികൾ ' എന്ന വിഷയത്തിൽ ശ്രീജിത്ത് ശിവരാമൻ പ്രഭാഷണം നടത്തും.ഉച്ചയ്ക്ക് ശേഷം ബാങ്കിംഗ് രംഗത്തെ വനിതാ ജീവനക്കാരുടെ നവോത്ഥാന ഓപ്പൺ ഫോറം നടത്തുന്നതോടൊപ്പം സാലറി ചലഞ്ചിൽ പങ്കെടുത്ത ജീവനക്കാരെ ആദരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *