April 26, 2026

കെ.സി മണിയുടെ മരണം: വനപാലക്കരുടെ അനാസ്ഥയെന്ന് അഖിലേന്ത്യാ കിസാൻസഭ

0
IMG-20191015-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നോർത്ത് വയനാട് വനം ഡിവിഷന്റെ പരിധിയിൽ അപ്പപ്പാറയിലെ അക്കൊല്ലി പ്രദേശത്ത് സിപിഎം നേതാവ് കെ.സി മണി കാട്ടാനയുടെ അക്രമണത്തിൽ മരണപ്പെടുന്നതിന് കരാണമായത് വനം വകുപ്പിന്റെ ഗുരുതരമായ അനാസ്ഥയാണന്ന് അഖിലേന്ത്യാകിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റി കുറ്റപ്പെടുത്തി. അപ്പപ്പാറ, അക്കൊല്ലി പ്രദേശത്ത് കാട്ടാന ശല്യം സംബന്ധിച്ച് വിവരം കഴിഞ്ഞ ദിവസം അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലും ബേഗൂർ റെയിഞ്ച് ഓഫിസറെയും വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പ്രദേശത്ത് കവൽ ഏർപ്പെടുത്തിയിരുന്നെങ്കിൽ മണിയുടെ മരണം ഒഴിവാക്കമായിരുന്നു. രാവിലെ കാട്ടാനയുടെ അക്രമണം നടന്ന വിവരം അറിയിച്ചിട്ടും എറെ വൈകിയാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാത്.മണിയുടെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും വന്യമൃഗശല്യത്തിന്റെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കത്ത ബേഗൂർ റെയിഞ്ച് ഓഫിസറെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും  ആവശ്യപ്പെട്ടു.മണിയുടെ മരണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കെ.രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ജോണി മറ്റത്തിലാനി, എം.ബാലകൃഷ്ണൻ, കെ.പി വിജയൻ, കൃഷ്ണൻകുട്ടി പനവല്ലി എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *