ഹരിത ദൃഷ്ടി പരിശീലനം ആരംഭിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളുടെയും കൃഷി, ജല, ശുചിത്വമിഷനുകളുടേയും പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷനും, ഇൻഫർമേഷൻ കേരള മിഷനും, കിലയും IIITM കേരളവും സംയുക്തമായി തയ്യാറാക്കിയ ഹരിത ദൃഷ്ടി ആപ്ലിക്കേഷന്റെ പഞ്ചായത്തുതല നിർവ്വഹണോദ്യാഗസ്ഥൻ മാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു.
 മാനന്തവാടി കെ.കരുണാകരൻ മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടിയിൽ കില ഫാക്കൽറ്റി മെമ്പർ പ്രൊഫ.കെ ബാലഗോപാലൻ സ്വാഗതവും ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ലിജി ആമുഖവും നൽകി.ഇൻഫർമേഷൻ കേരള ജില്ലാ കോർഡിനേറ്റർ സുജിത്ത് കെ പി, സ്വരൂപ് പി ടി എന്നിവർ ക്ലാസുകൾ നയിച്ചു.
             ഹരിത കേരള മിഷന്റെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടപെടൽ മേഖലകളിൽ കൃത്യമായി ഗുണഫലങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.ഇത്തരം വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്ത് തുടർ പ്രവർത്തികൾ ആസൂത്രണം ചെയ്യുക, പദ്ധതി പുരോഗതി മുഖ്യമന്ത്രിക്ക് നേരിട്ട് വിലയിരുത്താൻ സാധിക്കുന്ന രീതിയിൽ റിപ്പോർട്ടുകൾ ഇ-ഗവേൺസിലൂടെ ലഭ്യമാക്കുക എന്നിവയാണ് ഹരിത ദൃഷ്ടി ലക്ഷ്യം വെയ്ക്കുന്നത്.
             ട്രെയിനിംഗിൽ മാനന്തവാടി ബ്ലോക്കിലെ 5 പഞ്ചായത്തുകളിലെയും മാനന്തവാടി നഗരസഭയിലേയും നിർവ്വഹണ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഹരിത കേരളം മിഷൻ പ്രതിനിധികളായ ആനന്ദ് കെ എസ് ,അർച്ചന കെ.പി, ശാലിനി കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

One thought on “ഹരിത ദൃഷ്ടി പരിശീലനം ആരംഭിച്ചു”

Leave a Reply

Your email address will not be published. Required fields are marked *