കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ് ശനിയാഴ്ച
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയ ക്യാമ്പ് ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡോക്ടർ എ.കെ. ചെറിയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെയും ബത്തേരി ശ്രേയസ് സോഷ്യൽ സർവ്വീസ് സെന്ററിന്റെയും സംയുക്താ
ഭിമുഖ്യത്തിൽ നടത്തുന്ന മുഖ വൈകല്യ ശസ്ത്രക്രിയ ക്യാമ്പ് 19-ാം തീയതി രാവിലെ 9 മുതൽ ഉച്ചക്ക് 1
മണി വരെ കൽപറ്റ ജനറൽ ആശുപത്രിയിലാണ് നടത്തുന്നത്.
– ജന്മനാ ഉണ്ടാകുന്ന മുച്ചിറി, മുറി അണ്ണാക്ക്, കുറുനാക്ക് അതുപോലെയുള്ള മുഖവൈകല്യങ്ങളെ കണ്ടെത്തുകയും ഇതിന് സൗജന്യ
ചികിത്സയും ശസ്ത്രക്രിയകളും നടത്തിക്കൊടുക്കുന്നതിലേക്കായാണ് ഈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
– മുഖവൈകല്യത്താൽ സമൂഹത്തിൽ നിന്നും അകന്നു നിൽക്കുകയും അതിന്റെ ഭാരിച്ച ചിലവുകളെക്കുറിച്ച് വ്യാകുലരായി കഴിയുന്ന
വർ ഓരോരുത്തരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.
– ജനിതക വൈകല്യങ്ങൾ കൊണ്ട് സ്യഷ്ടിക്കപ്പെടുന്ന ഈ പ്രത്യേക അവസ്ഥയിൽ മാനസികമായി പ്രയാസങ്ങൾ നേരിടുന്നവരും
ഒരിക്കൽ മുച്ചിറി,മുറി അണ്ണാക്ക് എന്നിവയ്ക്ക് ശസ്ത്രക്രിയ നടത്തി തുടർ ചികിത്സകൾക്ക് വേണ്ടി വരുന്ന ഭാരിച്ച ചിലവുകൾ താങ്ങാനാവാതെ
പ്രയാസം നേരിടുന്നവർക്കും ഈ അവസരം പ്രയോജനപ്രദമായിരിക്കും.
– മുച്ചിറിയുടെ ശസ്ത്രക്രിയകൾ ചെയ്യുന്നത് കുട്ടി ജനിച്ചുകഴിഞ്ഞ് അഞ്ചാം മാസം മുതലാണ്. കേവലം ഒരു ശസ്ത്രക്രിയയിലൂടെ പരി
ഹാരം നേടിയെടുക്കാൻ കഴിയുന്നതല്ല ഈ രോഗം. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നടത്തുന്ന തുടർ ശസ്ത്രക്രിയകളിലൂടെ മാത്രമേ ഇതി
ന് ശാശ്വത പരിഹാരം നേടിയെടുക്കാൻ കഴിയുകയുള്ളു. മാത്രമല്ല മുഖവൈകല്യം എന്ന രോഗം പിടിപെട്ട കുട്ടികളുടെ സാമൂഹികമായും വി
ദ്യാഭ്യാസപരമായും ഉള്ള ഉന്നമനത്തെ ലക്ഷ്യമാക്കി ഡോക്ടർ എ.കെ ചെറിയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി ഒരു റീഹാബിലിറ്റേഷൻ
സെന്റർ നടത്തിവരുന്നു.
– ഇത്തരം കുട്ടികൾക്ക് മാത്രമായി നടത്തപ്പെടുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതി പഠനത്തോടൊപ്പം സൗജന്യ ഭക്ഷണവും ഹോസ്
റ്റൽ സൗകര്യങ്ങളും അവിടെ ലഭ്യമാണ്. .
– ഡോക്ടർ എ.കെ ചെറിയാൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയും സംസ്ഥാന സാമൂഹിക നീതി വകുപ്പും സംയുക്തമായാണ്
സേവനം പൊതുജനങ്ങൾ ക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലുടനീളം സർക്കാർ ആരോഗ്യകേരളം പദ്ധതിയിലൂടെയും മറ്റു സന്നദ്ധ
സംഘടനകളുടെ സഹകരണത്തോടെയും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുകയും, കണ്ട ത്തുന്ന രോഗികൾക്ക് ചെങ്ങന്നുർ കേന്ദ്രമാക്കി
പ്രവർത്തിക്കുന്ന സെന്റ് തോമസ് ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയകളും നടത്തിവരുന്നു.
– രോഗിയോടൊപ്പം ഒരാശ്രിതനുള്ള യാത്രാക്കൂലിയും രോഗിയുടെ ഭക്ഷണവും നൽകിവരുന്നതായി ഇവർ പറഞ്ഞു.





Leave a Reply