May 5, 2024

സമ്പുഷ്ടകേരളം:പോഷകഹാര ഭക്ഷ്യമേള ശ്രദ്ധേയമായി.

0
Img 20191015 Wa0412.jpg
കൽപ്പറ്റ:
സ്ത്രീകളുടെയും കുട്ടികളുടേയും പോഷണകുറവ് പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ  പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ ടൗൺ ഹാളിൽ ജില്ലാതല ശിൽപശാല സംഘടിപ്പിച്ചു.  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കീഴിലെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോയും ജില്ലാ ഐസിഡിഎസ് സെല്ലും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ 
സി.കെ ശരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷത വഹിച്ചു.  
സമ്പുഷ്ടകേരളത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാലയിൽ    പോഷകഹാര ഭക്ഷ്യമേള  ശ്രദ്ധേയമായി. അങ്കൺവാടി വർക്കേഴ്സ്  ഇലവർഗങ്ങളും അമൃതം  പൊടിയും  ഉൾപ്പെടുത്തി തയ്യാറാക്കിയ   വിഭവങ്ങൾ മേളയിൽ ഉണ്ടായിരുന്നു. മൾബറിയില  ഉപ്പേരി,   ക്യാരറ്റ് ഹൽവ, അമൃതപ്പൊടി പുട്ട്, നൂൽപുട്ട്,  ലഡു ,   ചെറുപയർ ഉപ്പുമാവ്, ചട്ടിപ്പത്തിരി, ചേന പായസം, ചെമ്പരത്തി സ്ക്വാഷ് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങളാണ് മേളയിൽ ഒരുക്കിയത്. പരിപാടിയിൽ ജില്ലാ കളക്ടർ എ.ആർ അജയകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ..ആർ.രേണുക, ഡോ. ഡി. അഭിലാഷ്, അനില തോമസ്, കെ.അജിത, കെ.സാജിത, വി. ഷക്കീല, കെ.കെ പ്രജിത്ത്, സി.ഉദയകുമാർ എന്നിവർ സംസാരിച്ചു.  ഭക്ഷ്യ സുരക്ഷ എന്ന വിഷയത്തിൽ ഫുഡ് സേഫ്റ്റി   അസിസ്റ്റൻറ് കമ്മീഷണർ പി.കെ.വർഗീസും, കൗമാര പ്രായത്തിലെ വിളർച്ചയും പോഷകാഹാരവും എന്ന വിഷയത്തിൽ എൻ.സി.ഡി സാക്കിറ സുമയ്യയും, കൃഷിയും പോഷകാഹാര സുരക്ഷയും എന്ന വിഷയത്തിൽ പ്രിൻസിപ്പൾ   സയന്റിസ്റ്റ്  ഡോ.എം. മഞ്ജുളയും സെമിനാർ നയിച്ചു.
റിപ്പോർട്ട്: ജിൻസ് തോട്ടുംങ്കര.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *