April 26, 2026

കുഴഞ്ഞു വീണ ഓട്ടോ ഡ്രൈവർ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.

0
IMG_20191017_102641.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വീട്ടിൽ കുഴഞ്ഞു വീണ
ഓട്ടോ ഡ്രൈവർ  ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു വെള്ളമുണ്ട ഏഴേ നാൽ കോക്കടവ് പരേതനായ  വി.സി.ചന്ദ്രന്റെയും വസന്തയുടെയും മകൻ സുമേഷ് (38) ആണ് മരിച്ചത്.   ഇന്ന് രാവിലെ ഉറക്കമുണർന്ന്   അമ്മ വസന്തയിൽ നിന്ന് വെള്ളം വാങ്ങി കുടിച്ചു. കുറച്ചു സമയം കഴിഞ്ഞ് കുഴഞ് വീഴുകയായിരുന്നു.  .തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചു. മരണം സംഭവിച്ചുവെന്ന് ഡോക്ടർ അറിയിച്ചതിനാൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. വെള്ളമുണ്ട ഏഴേ നാലിലെ ഓട്ടോ ഡ്രൈവറാണ് സുമേഷ്.
ഭാര്യഃഅനുപമ.
മക്കള്‍ഃ പാര്‍വണ,ഋതിക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *