April 26, 2024

മീനങ്ങാടി കവർച്ച കേസിലെ 14 പ്രതികളെയും റിമാൻഡ് ചെയ്തു: പോലീസ് കസ്റ്റഡിയിൽ വാങ്ങും.

0
Img 20191016 Wa0147.jpg
, കൽപ്പറ്റ: മീനങ്ങാടിയിൽ വെച്ച് യുവാക്കളെ ആക്രമിച്ച് 17 ലക്ഷം രൂപ കവർന്ന കേസിൽ പോലീസ് 

അറസ്റ്റ് ചെയ്ത  പ്രതികളെ  സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ്  ചെയ്തു. റിമാന്‍ഡിലായ പ്രതികള്‍ ത്യശ്ശൂര്‍ സ്വദേശികളായ മുല്ലക്കല്‍ വീട്ടില്‍ സുധാകരന്‍(39), തിരുവഞ്ചികുളം വീട്ടില്‍ രാഹുല്‍(28), മുല്ലശ്ശേരി വീട്ടില്‍ ദിലി(27), പെട്ടശ്ശേരി വീട്ടില്‍ നിതീഷ് എന്ന ചേരൂര്‍ നിതീഷ്(29), പള്ളത്തേരി വീട്ടില്‍ അഭിലാഷ് അന്ന മാമു അഭിലാഷ്(32), കണ്ണുകാടന്‍ വീട്ടില്‍ സായൂജ്(28), കാളിയങ്ങര വീട്ടില്‍ സജിത്ത്കുമാര്‍(33), കരിപ്പകുളം വീട്ടില്‍ നിഷാദ്(27), കുളങ്ങരപറമ്പില്‍ വിഷ്ണു എന്ന സലിം അബ്ദുല്ല(27), തറക്കല്‍ വീട്ടില്‍ വിപിന്‍(26), തണ്ടിയേക്കല്‍ പറമ്പില്‍ വീട്ടില്‍ ജിജേഷ്(42), പയ്യംമ്പള്ളി വീട്ടില്‍ റിജോ(30), വിപിന്‍ എന്ന അപ്പൂസ്(26), ചലക്കല്‍ വീട്ടില്‍ മനു(26) എന്നിവരാണ് റിമാന്റിലായത്. സംഘത്തിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി നിസാബാണ്(44) പിടിയിലാകാനുള്ളത്. പ്രതികളില്‍ പലരും ഇതിനു മുന്‍പും സമാനമായ കവര്‍ച്ച കേസുകളിലെ പ്രതികളാണ്. പ്രതികളില്‍ മുല്ലക്കര സുധാകരന്‍ തൃശൂര്‍ ജില്ലയില്‍ ഒരു കൊലപാതക കേസിലും പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കവര്‍ച്ച കേസിലും പ്രതിയാണ്. സുധാകരനും രാഹുലും പിടികൂടാനുള്ള നിസാബും സമാനമായ കേസുകളില്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പ്രതികളാണ്. ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസാമി ഐ.പി.എസിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കല്‍പ്പറ്റ ഡിവൈ.എസ്.പി ജേക്കബിന്റെ നേത്യത്വത്തില്‍ മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ഷെരിഫും സംഘവും വൈത്തിരി ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാറും ചേര്‍ന്നാണ് പ്രതികളെ വിവിധയിടങ്ങളില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി പിടികൂടാനുള്ള പ്രതിയെ എത്രയും പെട്ടന്ന് പിടികൂടുമെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടൊ എന്നും അന്വേഷിക്കുമെന്നും ആവശ്യമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *