April 26, 2026

രണ്ടാഴ്ച മുമ്പ് കുഴഞ് വീണ മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു.

0
IMG-20191017-WA0370.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

രണ്ടാഴ്ച മുൻപ് മരണമടഞ്ഞ മുട്ടിൽ ചൂരപ്ര യൂസഫ് (ബാവ )യുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എത്തിയ ഫോറൻസിക് സംഘമാണ് മുട്ടിൽ ജുമാമസ്ജിദ് ഖബർസ്ഥാനിലെത്തി പോസ്റ്റ്മോർട്ടം നടത്തിയത്. മകന്റെ മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് മാതാവ് ആമിന കൽപ്പറ്റ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചത്. നിർമ്മാണസാമഗ്രികൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യൂസഫ്. കടയിൽ നിന്നും കുഴഞ്ഞ് വീണതിനെ തടർന്ന് ആശുപത്രിയിലെത്തിച്ചപോഴേക്കും മരണപ്പെടുകയായിരുന്നു. തലയിൽ ചെറിയ മുറിവ് പറ്റിയിരുന്നു. ഇതെങ്ങിനെ സംഭവിച്ചെന്ന് കണ്ടെത്തണമെന്നാണ് മാതാവ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റ് മോർട്ടം ചെയ്യാതെയാണ് മൃതദേഹം  സംസ്കരിച്ചതെന്നും  

മാതാവിന്റെ പരാതിയിലാണ് നടപടിയെന്നും കൽപ്പറ്റ ഡി.വൈ.എസ്.പി. ജേക്കബ് പറഞ്ഞു.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നത് കാണാനായി നിരവധി പേരാണ് തടിച്ചുകൂടിയത്. 

   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *