May 10, 2024

വളര്‍ത്തു പക്ഷികള്‍ക്ക് വാക്‌സിനേഷന്‍ ഭക്ഷണത്തിലൂടെ; മലയാളിക്ക് അന്തര്‍ദേശീയ അംഗീകാരം

0
Dr.pratheesh.jpg

കല്‍പ്പറ്റ:വളര്‍ത്തു പക്ഷികള്‍ക്ക് വാക്‌സിനേഷന്‍ ഭക്ഷണത്തിലൂടെ; മലയാളിക്ക്   അന്തര്‍ദേശീയ അംഗീകാരം.വളര്‍ത്തുപക്ഷികള്‍ളുടെ സാല്‍മോണെല്ല ഇന്‍ഫെകഷന് വാക്‌സിനേഷനാണ് ഭക്ഷണത്തിലൂടെ നല്‍കാമെന്ന് കണ്ടെത്തിയത്. പ്രതിരോധകുത്തിവെയ്പ്പിന് പകരമായി തീറ്റയിലൂടെ വാക്‌സിനേഷന്‍

നല്‍കാമെന്ന കണ്ടെത്തലിന് വേള്‍ഡ് വെറ്റിനറി ആന്‍ഡ് പോള്‍ട്രീ അസോസിയേഷന്റെ അംഗീകാരം. തിരുവനന്തപുരം സ്വദേശി ഡോ.പി.ടി.പ്രതീഷിന്റെ പഠനത്തിനാണ് അംഗീകാരം.വളര്‍ത്തുപക്ഷികള്‍ക്ക് ഉണ്ടാകാറുള്ള സാല്‍മെണെല്ല ഇന്‍ഫെക്ഷനുള്ള വാക്‌സിനേഷന്‍ ഭക്ഷണത്തിലൂടെ നല്‍കുള്ള വിദ്യയാണ് വികസിപ്പിച്ചടുുത്തത്. എഡിബിള്‍ ആല്‍ഗല്‍ സബ് യൂണിറ്റ് വാക്‌സിനേഷനാണ് വികസിപ്പിച്ചെടുത്തത്. ക്ലോറേല്ല വള്ഗാരിസ് എന്ന ആല്‍ഗേ ഉപയോഗിച്ചുള്ള ആഹാരത്തിലൂടെയാണ് പ്രതിരോധശേഷി സൃഷ്ടിച്ചെടുക്കുകയാണ് സാധ്യമാകുക. തുടര്‍ന്ന് പഠനം അവസാനഘട്ടത്തിലാണ്.ബാങ്കോക്കില്‍ നടന്ന 21ാമത് വേള്‍ഡ് വെറ്റിനറി ആന്‍ഡ് പോള്‍ട്രീ അസോസിയേഷന്‍ കോണ്‍ഗ്രസാണ് പഠനത്തിന് അംഗീകാരം നല്‍കിയത്. വാക്‌സിനേഷനില്‍ നവീന ആശയം കണ്ടെത്തിയെന്ന വിഭാഗത്തിലാണ് അംഗീകാരം. തുടര്‍ന്ന് 2019 ഡബ്ല്യു.വി.പി.എ. ബ്ലോളിങ്കര്‍ ഇന്‍ഗ്രാം ഇന്നവേഷന്‍ ഇന്‍ വാക്‌സിനേഷന്‍ പുരസ്‌കാരം നേടി. രാജ്യത്ത് നിന്ന് ആദ്യമായാണ് വേള്‍ഡ് വെറ്റിനറി ആന്‍ഡ് പോള്‍ട്രീ അസോസിയേഷന്റെ ഇന്നവേഷന്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടാനായത്.കോയമ്പത്തൂര്‍ നെഹ്‌റു ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബയോകെമിസ്ട്രി വിഭാഗം എച്ച്.ഒ.ഡി.യാണ് ഇദ്ദേഹം.കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലശാലയ്ക്ക് കീഴിലുള്ള വയനാട് കോളേജ് ഓഫ് വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്റിനറി പബ്ലിക്ക് ഹെല്‍ത്തിലാണ് പഠനം നടത്തിയത്.സാധാരണ വാക്‌സിനേഷനുള്ള ചെലവ് ഏറെയാണ്. ഗതാഗത സൗകര്യത്തിലൂടെ എത്തിക്കുന്നതിന് പുറമേ ഇത് കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കേണ്ടതായുണ്ട്. എന്നാല്‍ എഡിബിള്‍ ആല്‍ഗല്‍ സബ് യൂണിറ്റ് വാക്‌സിനേഷന് ചെലവ് താരതമേന്യ കുറവാണ്. പ്രദേശികമായി തന്നെ ഉണ്ടാക്കിയെടുക്കാം. ഓരോ വളര്‍ത്ത് പക്ഷികള്‍ക്ക് വാകസിനേഷന്‍ എടുക്കുന്നതിന് പകരമായി രോഗത്തിന്റെ തീവ്രതയ്ക്ക് അനുസൃതമയ ഡോസേജ് ഭക്ഷണത്തിലൂടെ നല്‍കിയാല്‍ മതി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *