April 26, 2026

പീഡന കേസിലെ പ്രതി ഡാമിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.: പോലീസ് സാഹസികമായി പിടികൂടി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: 

അമ്പലവയല്‍ നെല്ലാറച്ചാലിൽ കാരാപ്പുഴ ഡാമിൽ  ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പീഡനക്കേസിലെ  പ്രതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. അമ്പലവയലിലെ റിസോര്‍ട്ടില്‍ 5 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ പീഡനക്കേസ് പ്രതി കൊടിയത്ത് നഹീം ആണ് ഡാമിൽ ചാടുന്നതിനിടെ പിടിയിലായത്. . അഞ്ചു ദിവസമായി അമ്പലവയലിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന നഹീം തിരൂര്‍ സി ഐ അര്‍ഷാദിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പരിശോധന്ക്ക് എത്തുന്ന രഹസ്യ വിവരം അറിഞ്ഞ് റിസോര്‍ട്ടില്‍ നിന്നും പുറത്തേക്ക് ഓടി. കാരാപ്പുഴ റിസർവോയറിന്റെ  നെല്ലാലാറച്ചാൽ ഭാഗത്ത് നിന്ന്  ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനകം സ്ഥലത്തെത്തിയ അമ്പലവയല്‍ പോലീസും തിരൂര്‍ പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന് വെള്ളക്കെട്ടില്‍ നിന്ന് നഹീമിനെ സാഹസികമായി പിടികൂടുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *