July 17, 2026

മുൻ രാഷ്ട്രപതിക്ക് ശാസ്ത്രമേള നഗരിയിൽ റെജികുമാറിന്റെ ആദരം

0
IMG-20191021-WA0411.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
ജില്ലാ ശാസത്ര മേള ആറാട്ടുതറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമ്പോള്‍ ശാസ്ത്രത്തെ സ്‌നേഹിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കാലമിനും ആദരം. മുന്‍രാഷ്ട്രപതിയുടെ പ്രതിമ സ്ഥാപിച്ചുകൊണ്ടാണ് സംഘാടകര്‍  കലാമിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. പേരമ്പ്രാ എരവെട്ടുര്‍ സ്വദേശിയും കൊയിലാണ്ടി വെക്കേഷണല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ ചിത്രകല അദ്ധ്യാപകനുമായ  കെ.റെജികുമാറണ് പ്രതിമ നിര്‍മ്മിച്ചു നല്‍കിയത്. സ്കൂളിനോടും,വയനാടിനോടുള്ള അത്മബന്ധമാണ്  പ്രതിമ നിര്‍മ്മിച്ച് നൽകാൻ  തന്നെ  പ്രേരിപ്പിച്ചതെന്ന് റെജി കുമാര്‍ പറഞ്ഞു. ഇന്ത്യയുടെയും കേരളത്തിന്റെയും ഭൂപടവും സ്‌കൂളില്‍ മുമ്പ് നിര്‍മ്മിച്ചിട്ടുണ്ട്.റെജികുമാറിന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. മേളയിൽ എത്തുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും കലാമിനെ ഓർക്കാനുള്ള വേദി കൂടിയാവുകയാണ് ഇവിടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *