മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു: സ്റ്റേജിതര മത്സരങ്ങൾക്കു ഇന്ന് തുടക്കം
ദ്വാരക: മാനന്തവാടി ഉപജില്ലാ സ്കൂൾ കലോൽസവത്തിന്റെ ലോഗോ മാനന്തവാടി ഏ.ഇ.ഒ ഉഷാദേവി പ്രകാശനം ചെയ്തു. ഏച്ചോം സർവോദയ സ്കൂൾ സ്റ്റാഫ് വിപിൻ കെ യാണ് ലോഗോ രൂപകല്പന ചെയ്തത്. കലോൽസവം ഈമാസം 25,26,31 നവംബർ 1,2 തീയ്യതികളിൽ ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻണ്ടറി സ്കൂളിലും എ യു പി സ്കൂളിലും വച്ച് നടക്കും.ചടങ്ങിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.ജെ പൈലി, ബ്ലോക്ക് മെമ്പർ ഉഷാകുമാരി, പഞ്ചായത്ത് മെമ്പർമാരായ മനു കുഴിവേലി, ആമിന അവറാൻ, പ്രിൻസിപ്പാൾ ഡോ.ഷൈമ റ്റി ബെന്നി, ഹെഡ്മിസ്ട്രസ് മോളി ജോസ്, ഏ .യു പി സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ എന്നിവർ സന്നിഹിതരായിരുന്നു.
സ്റ്റേജിതര മത്സരങ്ങൾക്കു ഇന്ന് തുടക്കം
മാനന്തവാടി : മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിനു ഇന്ന് തുടക്കം കുറിക്കുന്നു. 25, 26 തിയ്യതികളിൽ നടക്കുന്ന സ്റ്റേജിതര പരിപാടികൾക്ക് ദ്വാരക എ യു പി സ്കൂൾ വേദിയാകും.





Leave a Reply