April 26, 2026

ദേശീയ ആയുര്‍വ്വേദ ദിനാചരണം സംഘടിപ്പിച്ചു

0
Dheseeya-ayurveda-dinam-k-b-Naseema-ulkhadanam-cheyunnu-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ആയുര്‍വ്വേദ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജില്ലാ മെഡിക്കല്‍ വിശദീകരിച്ചു. ദീര്‍ഘായുസ്സിന് ആയുര്‍വേദം എന്ന വിഷയത്തില്‍ സീനിയര്‍  മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.എന്‍. ഹരിശങ്കര്‍ പ്രഭാഷണം നടത്തി. ആരോഗ്യ പൂര്‍ണ്ണമായ ജീവിതത്തിന് ആയുര്‍വ്വേദത്തിന്റെ പങ്ക് എന്ന വിഷയത്തിലും പ്രഭാഷണം നടന്നു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ്.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.പി.ആരിഫ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ. പ്രഭാകരന്‍, എ.എം.എ.ഐ  ജില്ലാ പ്രസിഡന്റ് ഡോ.മുഹമ്മദ് റാസി എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ കളക്ടറേറ്റ് ജീവനക്കാര്‍ക്ക് യോഗ പരിശീലന നടത്തി. തുടര്‍ന്ന് ജീവിതശൈലി രോഗ പരിശോധനാ ക്യാംപ്,രക്ത പരിശോധന,  ഔഷധവിതരണം എന്നിവയും സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *