May 2, 2024

ജനകീയ ദുരന്ത നിവാരണ സേന പരിശീലനം നടത്തി

0
  കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ സമഗ്രവികസനം ലക്ഷ്യമിട്ട് കിലയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന  പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ദുരന്തങ്ങളെ നേരിടാന്‍ പ്രാദേശികതലത്തില്‍ ഇടപെടാന്‍ സാധിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പഞ്ചായത്തിലും കല്‍പ്പറ്റ നഗരസഭയിലും രൂപീകരിക്കുന്ന ജനകീയ ദുരന്ത നിവാരണ സേന അംഗങ്ങള്‍ക്കുള്ള പരിശീലനം കല്‍പ്പറ്റ എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ നിയോജക മണ്ഡലം എംഎല്‍എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ഭരതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എന്‍ വിമല  സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷക്കീല എന്നിവര്‍ സംസാരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ എന്ന വിഷയത്തില്‍ യു.എന്‍.ഡി.പി  ജില്ലാ പ്രോജക്ട് ഓഫീസര്‍ സി ലത്തീഫ്,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ ക്ലാസുകള്‍ക്ക് കല്‍പ്പറ്റ ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍മാരായ മിഥുന്‍ , ഷറഫുദീന്‍ വി, സുധീഷ് കെ എന്നിവരും സംസ്ഥാന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍  ഹാസര്‍ഡ് അനലിസ്റ്റ് കെ നിധിന്‍ ഡേവിസ്, പ്രഥമ ശ്രുശ്രുഷ സംന്ധിച്ച പരിശീലനത്തിന് വിംസ് ആന്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റല്‍ മേപ്പാടിയില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതൃത്വം നല്‍കി. ജനകീയ ദുരന്ത നിവാരണ സേനക്ക് ഷാല്‍ പുത്തലന്‍ ബ്രിഗേഡ് എന്ന് പേര് നല്‍കുവാനും തീരുമാനിച്ചു.നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തകരെയും ഈ പരിശീലത്തില്‍ നിന്ന് തിരഞ്ഞെടുക്കുന്ന വരെയും ഉള്‍പ്പെടുത്തി 60 പേരുടെ 12 ദിവസം നീണ്ടു നില്‍ക്കുന്ന വിദഗ്ദ്ധ പരിശീലനം കേരളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അക്കാദമിയില്‍ വച്ച് നടക്കും. ഇവരുടെ നേതൃത്വത്തില്‍ വാര്‍ഡുകളില്‍ 10 പേര് വീതം പരിശീലനം നല്‍കി പ്രാദേശിക ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കും . പച്ചപ്പ് പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍മാരായ കെ.ശിവദാസന്‍ സി.എം. സുമേഷ് , അരവിന്ദ്.വി, അരുണ്‍ പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ 100 പ്രവര്‍ത്തകരാണ് 2 ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ പരിശീലന ക്യാമ്പില്‍ പങ്കെടുത്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *