വാളയാർ കൊലപാതകം: യൂത്ത് കോൺഗ്രസ് പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു .
വാളാട്: .വാളയാറിൽ ക്രൂരമായ പീഢനത്തിന് ഇരയായ് മാനഹാനി മൂലം ജീവനൊടുക്കേണ്ടിവന്ന പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നും
ആത്മഹത്യയിലേക്ക് തള്ളിവിട്ടവരേയും പീഢിപ്പിച്ചവരേയും സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടുകൾക്കെതിരേയും കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കേസന്വേഷണം സിബിഐക്ക് വിടണമെന്നും ആവിശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും തെളിയിച്ചു.പ്രതിഷേധയോഗം നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് ഉത്ഘാടനം ചെയ്തു. പി.കെ.ജയരാജൻ അധ്യക്ഷത വഹിച്ചു. വി.കെ.ശശികുമാർ, ബൈജു പുത്തൻപുരയ്ക്കൽ,ചന്ദ്രൻ എടമന,വൈശാഖ് തുടങ്ങിയവർ പ്രസംഗിച്ചു. ജോണി,സജി വെട്ടിക്കൽ,ഷൈജു വെള്ളാരം തടത്തിൽ,വൈഷ്ണവ്, ജിജോ പറപ്പള്ളിയിൽ, സെബാസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply