August 11, 2026

വൈത്തിരിയിലെ യുവതിയുടെ മരണം: സമഗ്രാന്വേഷണവും നടപടിയും വേണം.: പി.കെ. ജയലക്ഷ്മി.

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരിയിലെ  യുവതിയുടെ മരണം: സമഗ്രാന്വേഷണവും നടപടിയും വേണം.: പി.കെ. ജയലക്ഷ്മി.

കൽപ്പറ്റ: വൈത്തിരി ചുണ്ടേൽ ഒലിവുമല സ്വദേശിനിയായ ഭർതൃമതിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി സത്യം വെളിച്ചത്ത് കൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും മുൻ മന്ത്രിയും  എ.ഐ.സി.സി. അംഗവുമായ പി .കെ . ജയലക്ഷ്മി ആവശ്യപ്പെട്ടു. മരിച്ച യുവതിയുടെ ഭർത്താവ് മുതിർന്ന നേതാവ് ഉൾപ്പടെയുള്ളവരുടെ പേരുകൾ പരാമർശിച്ച് പരാതി നൽകിയ സാഹചര്യത്തിൽ അന്വേഷണം അട്ടിമറിക്കപ്പെടാതെ സത്യസന്ധമായ അന്വേഷണം നടക്കേണ്ടതുണ്ട്. കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടി വേണമെന്നും ആരോപണ വിധേയനായ നേതാവിന്റെ പാർട്ടി ഇക്കാര്യത്തിൽ നീതിക്കൊപ്പം നിന്ന്  ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ പ്രവർത്തിക്കണമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *