July 14, 2026

നെഹ്റു യുവ കേന്ദ്ര മാനന്തവാടി ബ്ലോക്ക് സ്പോർട്സ് മീറ്റ് നവംബർ 17, 24 തിയ്യതികളിൽ മക്കിയാട്

0
By ന്യൂസ് വയനാട് ബ്യൂറോ


കൽപ്പറ്റ : കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ മാനന്തവാടി ബ്ലോക്ക് കായിക മേള 2019 നവംബർ 17, 24 തിയ്യതികളിൽ കിങ്‌സ്‌  ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഞറലോട് (മക്കിയാട്) വെച്ച് നടത്തപ്പെടുന്നു. നവംബർ 17 നു വോളീബോൾ, ഷോട്ട്പുട്ട്, ലോംഗ്ജമ്പ് മത്സരങ്ങളും  നവംബർ 24 നു ഫുട്ബോൾ(സെവൻസ്), റൺ (100 മീറ്റർ),  എന്നിവയും നടത്തപ്പെടുന്നതാണ്.  വയനാട് നെഹ്റു യുവ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള  മാനന്തവാടി  ബ്ലോക്കിൽപ്പെട്ട ക്ലബ്ബുകൾക്ക് മത്സരയിനത്തിൽ പങ്കെടുക്കാവുന്നതാണ്.താല്പര്യമുള്ളവർ ക്ലബ്‌ സാക്ഷ്യപത്രവും, ഒരു തിരിച്ചറിയൽ രേഖയുമായി വന്നു മത്സരിക്കാവുന്നതാണ്. ഫുട്ബോൾ വോളീബോൾ ടീമുകൾ പരിപാടിയുടെ രണ്ടു ദിവസം മുന്നോടിയായി തന്നേ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
പ്രായപരിധി :15-29

കൂടുതൽ വിവരങ്ങൾക്ക് 
ഫോൺ- 9048470648, 9605112871
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *