August 16, 2026

നികുതി സംബന്ധമായ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം: കെ ടി പി എ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കൊറോണ രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിരവധി നിബന്ധനകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജി എസ് ടി, ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പൊതുജനങ്ങള്‍ക്കായി പലനിര്‍ദേശങ്ങളും നല്‍കി വരുന്നുണ്ട്. മറ്റ് മേഖലകളിലേതെന്ന പോലെ ഇത്തരം നിര്‍ദേശങ്ങളോട് സഹകരിക്കുവാന്‍ നികുതി രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കും ഉത്തരവാദിത്വമുണ്ട്. എന്നാല്‍ കച്ചവടക്കാര്‍ക്കും അവരുടെ നികുതി സംബന്ധിയായ ജോലികള്‍ നിര്‍വഹിച്ചുവരുന്ന ടാക്‌സ് പ്രൊഫഷണലുകള്‍ക്കും അവരുടെ സ്ഥാപനങ്ങളുമായി വിട്ടു നില്‍ക്കേണ്ടുന്ന സാഹചര്യത്തില്‍ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. സമയബന്ധിതമായി സമര്‍പ്പിക്കേണ്ടുന്ന റിട്ടേണുകളും മറ്റും കൃത്യമായി പാലിക്കുവാന്‍ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. അതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ രണ്ട് മാസം സമയം നീട്ടിനല്‍കുവാനും, വൈകി സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് ലേറ്റ് ഫീ, പലിശ എന്നിവ ഒഴിവാക്കുവാനും  കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. അതേപോലെ 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടുന്ന അവസാന ദിവസം 2020 മാര്‍ച്ച് 31 ആണ്. മേല്‍പറഞ്ഞ കാരണങ്ങളാല്‍ പ്രസ്തുത ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടുന്ന തിയ്യതി കൂടി രണ്ട് മാസ കാലത്തേക്ക് നീട്ടി നല്‍കണമെന്നും, ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും സംസ്ഥാന പ്രസിഡന്റ് കെ മണിരഥന്‍ അഭ്യര്‍ത്ഥിച്ചു. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *