April 30, 2026

വൈദുതി പോസ്റ്റിലേക്ക് മരം കടപുഴകി : വൈദ്യുതി പൂർണ്ണമായി നിലച്ചു.

0
IMG-20200806-WA0132.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
ആറുവാൾ: മൂന്ന് ദിവസമായി വൈദുതി ബന്ധം പൂർണ്ണമായി ഇല്ലാതായ തരുവണ ആറുവാൾ ഭാഗത്ത് കൊക്രാമൂലയിൽ വൈദുതി ബന്ധം പുന:സ്ഥാപിക്കപെട്ടാലും വെളിച്ചമെത്താതിരിക്കാനുള്ള സാഹചര്യം. വടുവൃക്ഷം  പോസ്റ്റിലേക്ക് കടപുഴകി അപകടാവസ്ഥയിലാണുള്ളത്. നിലവിൽ വൈദുതി ലൈനോ പോസ്റ്റോ തകർന്നിട്ടില്ലെങ്കിലും മരം വെട്ടി മാറ്റാൻ വൈകുന്തോറും പോസ്റ്റിനു ഭരമേറി കൊക്രാമൂല ഭാഗത്തു വലിയരളവോളം  വൈദുതിവിതരണത്തിന് തടസമുണ്ടാവുകയും കെ. എസ്. ഇ. ബി ക്ക് വൻ നഷ്ടവുമുണ്ടാവും. ഇന്നലെ  അപകടാവസ്ഥയിലായത് മുതൽ പരിസരവാസികൾ കെ. എസ്. ഇ. ബി സെക്‌ഷൻ ഓഫീസ്, ടോൾഫ്രീ നമ്പർ, എ.ഇ. ഒ നമ്പറുകളിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുവെങ്കിലും ഫോൺ ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ല. 
   നാല് ദിനമായി തുടരുന്ന വൈദുതിയില്ലാത്ത അവസ്ഥകാരണം വെള്ളം,വെളിച്ചം,  ഫോൺ ബന്ധം എന്നിവ പൂർണ്ണമായി ഇല്ലാതായതിന് പുറമെ മറിഞ്ഞു വീണ മരം വേഗത്തിൽ മുറിച്ചു മാറ്റിയില്ലെങ്കിൽ കെ. എസ്. ഇ. ബി ക്കുണ്ടാവുന്ന വൻ നഷ്ടത്തിന് പുറമെ വൈദുതിപുന:സ്ഥാപിക്കപ്പെട്ടാലും പ്രദേശത്ത് വൈദുതി സപ്ലൈ ചെയ്യാൻ ഏറെ വൈകുമെന്ന ഭയമാണ് നാട്ടുകാർക്ക്. സ്കൂൾ, മദ്രസ ഓൺലൈൻ ക്ലാസ്സുകളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയും നിലവിലുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *