ഇക്കോ സെൻസിറ്റീവ് സോൺ നടപ്പിലാക്കാനുള്ള നടപടിക്കെതിരെ കെ.സി.വൈ.എം. പ്രതിഷേധിച്ചു.
മാനന്തവാടി: ഇക്കോ സെൻസിറ്റീവ് സോൺ നടപ്പിലാക്കാനുള്ള നടപടിക്കെതിരെ കെ.സി.വൈ.എം. പ്രതിഷേധിച്ചു.
കേരളത്തിലെ വന്യജീവി സങ്കേതമായി ബന്ധപ്പെടുത്തി ഇക്കോ സെൻസിറ്റീവ് സോൺ നടപ്പിലാക്കാനുള്ള നടപടി വയനാട്ടിലെ ജനങ്ങളെ ദുരന്തത്തിലേക്ക്
നയിക്കും .കർഷകരുടെ അവസ്ഥ മനസിലാകാതെ ഇക്കോ സോൺ ആകുവാനുള്ള നടപടികളോട് നാം പൊരുതിയെ മതിയാകു. ജീവിക്കാൻ നെട്ടോട്ടം ഓടുന്ന കർഷകരുടെ വിയർപ്പിന്റെ വില മനസിലാകാതെ അവരുടെ ആവശ്യങ്ങൾ മനസിലാകാതെ വയനാട്ടിലെ ജനങ്ങളോട് ചെയുന്ന വെല്ലുവിളിയാണ് ഇക്കോ സോൺ വിജ്ഞാബനം. വയനാട്ടിലെ ജനങ്ങളെ ദുരിത്തിലാക്കുന്ന ഈ നയത്തിനെതിരെ
കെ.സി. വൈ.എം. ആലാറ്റിൽ ശാഖ
ശക്തമായ പ്രതിഷേധം അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ് നിഖിൽ ജോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സണ്ണി കൊല്ലാർതോട്ടം , ആനിമേറ്റർ സി. റോയ്‌സ്, വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ താമരക്കാട്ടിൽ, ഭാരവാഹികളായ അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ , ഷിന്റു കുടത്തിൽ, ജോമിനി കൊല്ലിയിൽ, അമൽ ജെയിംസ് മാടശ്ശേരിപുത്തൻപുര, ലിന്റോ പടിഞ്ഞാറേൽ, ആൽബിൻ തെനാലിൽ എന്നിവർ പങ്കെടുത്തു.





Leave a Reply